കൊല്ലം: കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിനിടെ യുവതിയെ ചവിട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതി സിറാജുദ്ദീനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു. സുരക്ഷാപ്രശ്നത്തെ തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ വസതിയിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്. രഹസ്യമായി ആണ് സിറജുദ്ദീനെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. പ്രതിയെ ജില്ലാ ജയിലിലേക്കു മാറ്റി. പ്രതിക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ പത്തനംതിട്ടയില്‍ നിന്നാണ് സിറാജുദ്ദീന് പോലീസ് പിടിയില്‍ ആയത്. സിറാജുദ്ദീന്റെ അറസ്റ്റു അറിഞ്ഞ് നിരവധി ആളുകള്‍ പോലീസ് സ്റ്റേഷനില്‍ തടിച്ചു കൂടി്. ആളുകള്‍ പ്രതിയെ കയ്യേറ്റം ചെയ്യുമെന്ന ഭീതിയില്‍ ആണ് രഹസ്യമായി പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്.