തിരുവനന്തപുരം: ഘടകകക്ഷികളുടെ വകുപ്പില്‍ അഴിച്ചു പണി വേണ്ടെന്ന് ജോണി നെല്ലൂര്‍. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ല്‍ നിന്നും ഭക്ഷ്യവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും എന്ന വാര്‍ത്തയാണ് ഘടകകക്ഷികളെ പ്രകോപിപ്പിച്ചത്. ഗണേഷിനെ മന്ത്രിയാക്കണമെങ്കില്‍ അതു കോണ്‍ഗ്രസിന്റെ മന്ത്രിയെ മാറ്റിയിട്ടാണ് വേണ്ടത് ജോണി നെല്ലൂര്‍ പറഞ്ഞു. ഘടകകക്ഷികള്‍ക്ക് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. പുനഃസംഘടനയെക്കുറിച്ച് പരസ്യ പ്രതികരണത്തിനില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വവും അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും പുനഃസംഘടനയ്ക്ക് എതിരാണ്. ഒരു എം.എല്‍.എ മാത്രമുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം നല്കേണ്ടന്ന് അഭിപ്രായത്തോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ല.