തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം നാളെ മുതല്‍. വി.ഐ.പി. ഡ്യൂട്ടി അടക്കമുള്ളവയോട് ഡോക്ടര്‍മാര്‍ സഹകരിക്കില്ല. ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളാക്കാനുള്ള തീരുമാനത്തിനും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതിനും എതിരെ ആണ് സമരം. സര്‍ക്കാര്‍ തീരുമാനം ആരോഗ്യമേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന പറയുന്നു. ജനറല്‍ ആശുപത്രികള്‍ നിലനിര്‍ത്തി കൊണ്ട് മെഡിക്കല്‍ കോളേജുകള്‍ വേറെ തുടങ്ങണം. മരുന്ന് ക്ഷാമം പരിഹരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു.ഒ.പി ഉള്‍പ്പടെയുള്ള ആശുപത്രി സേവനങ്ങളെ സമരം ബാധിക്കില്ല. വി.ഐ.പി. ഡ്യൂട്ടി ബഹിഷ്ക്കരിക്കുന്നവര്‍ക്ക് ഡയ്സനോണ്‍ ബാധകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.