കോഴിക്കോട്: ഇന്നത്തെ കേരളം കൂടി ഉള്‍പ്പെടുന്ന തമിഴകം മുസ്ലീങ്ങളുടെ ജീവിതത്തെയും അനുഭവത്തെയും കുറിച്ചു നിര്‍മ്മിച്ച ഡോക്യുമെന്ററി 'യാദൂം' കോഴിക്കോട് പ്രദര്‍ശിപ്പിച്ചു. ചരിത്ര ഗവേഷകനും സംവിധായകനുമായ അന്‍വര്‍ കോംബെ ആണ് യൂദൂം നിര്‍മ്മിച്ചത്. പുതിയ കാലഘട്ടത്തിലെ സങ്കീര്‍ണ്ണമായ വിവേചനങ്ങളാണ് ഗവേഷണത്തിന് പ്രേരിപ്പിച്ചതെന്ന് അന്‍വര്‍ പറഞ്ഞു. യാദൂം എന്നാല്‍ സര്‍വ്വം എന്നാണര്‍ത്ഥം. മുസ്ലീം കാലഘട്ടമെന്നോ ഹിന്ദു കാലഘട്ടമെന്നോ വേര്‍തിരിവില്ലാതെ ആണ് ഇവിടെ ജീവിച്ചിരുന്നത്. സാമൂതിരിയുടെ പട്ടാളത്തില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സൗഹാര്‍ദ്ദത്തിന് ഇളക്കം തട്ടുന്നു. എല്ലാം ഒന്നായി നിന്ന സമൂഹം കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം വിഭജിക്കപ്പെട്ടു എന്ന് ഡോക്യുമെന്ററി വ്യക്തമാക്കുന്നു.