കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വി.സിക്കെതിരെ പരാതിയുമായി സിന്റിക്കേറ്റ് അംഗങ്ങളും വിദ്യര്ത്ഥികളും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കും ചാന്‍സലര്‍ കൂടെയായ ഗവര്‍ണര്‍ക്കുമാണ് പരാതി നല്‍കിയത്. സര്‍വ്വകലാശാലയില്‍ സ്വന്തം നിലയ്ക്ക് രഹസ്യാന്വേഷണ വിഭാഗമുണ്ടെന്ന വൈസ് ചാന്‍സലറുടെ പ്രസ്താവനയാണ് പരാതിക്ക് ആധാരം. തനിക്ക് നേരെ വനിതാ ചാവേറുകള്‍ പ്രവര്‍ത്തിക്കുമെന്ന വിവരങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചതായും ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വി.സി പറഞ്ഞിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മൂന്ന് സിന്റിക്കേറ്റ് അംഗങ്ങളും വിദ്യാര്‍ത്ഥികളും പരാതി നല്‍കിയത്. വി.സിയുടെ നിരീക്ഷണ സംവിധാനം നിയമ വിരുദ്ധവും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.