കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ഗവേഷണം സ്വാശ്രയ മേഖലയ്ക്ക് തുറന്നു കൊടുക്കുന്നു. ചട്ടം ഭേദഗതി ചെയ്യാനായി അക്കാദമിക് കൗണ്‍സില്‍ ഈ മാസം 27ന് ചേരും. സര്‍വ്വകലാശാലയ്ക്ക് കീഴില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള കോളേജുകള്‍ക്ക് മെഡിസിന് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഗവേഷണത്തിനു അനുമതി നല്‍കാനാണ് നീക്കം. ഈ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് ഗൈഡ് ആകാനും സാധിക്കും. സ്വാശ്രയ കോളേജുകള്‍ക്ക് താല്‍ക്കാലിക അഫിലിയേഷനാണ് സര്‍വ്വകലാശാല നല്കി വരുന്നത്. ഇത്തരം കോളേജുകളുടെ നിലവാരത്തെക്കുറിച്ചു പരാതിയുള്ള സാഹചര്യത്തിലാണ് ഗവേഷണം നടത്താനുള്ള അനുമതി നല്‍കുന്നത്. ഗവേഷണ പ്രബന്ധങ്ങള്‍ അംഗീകാരത്തിനായി സിന്‍ഡിക്കേറ്റിനു സമര്‍പ്പിക്കും മുമ്പ് വൈസ് ചാന്‍സലറുടെ അനുമതി വേണമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു.