റിയോ ഡി ജനീറോ: ഇരുപത്തെട്ട് വര്‍ഷത്തെ അര്‍ജന്റീനയുടെ കാത്തിരിപ്പിന് വിരാമമായില്ല. ജര്‍മ്മനി ലോക ഫുട്ബാള്‍ ചാമ്പ്യന്മാര്.. ലാറ്റിനമേരിക്കന്‍ മണ്ണില്‍ ആദ്യ ലോകകപ്പ് നേടുന്ന യൂറോപ്യന്‍ ടീം എന്ന നേട്ടവും ജര്‍മ്മനി സ്വന്തമാക്കി. എക്സട്ര ടൈമില്‍ നേടിയ ഒരു ഗോളിന് അര്‍ജന്റീനയെ കീഴ്പ്പെടുത്തിയാണ് ജര്‍മനി കപ്പില്‍ മുത്തമിട്ടത്. പകരക്കാരന് മരിയോ ഗോട്സെയാണ് ജര്‍മനിയുടെ വീരനായകന്. അര്‍ജന്റീനയുടെ ഹിഗ്വെയ്ന് രണ്ടു തവണയും മെസ്സിയും പകരക്കാരന് പലാസ്യോയും ഒരോ അവസരങ്ങള്‍ വീതവും പാഴാക്കി. ആദ്യ പകുതിയില്‍ ഹിഗ്വെയ്ന് വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ലക്ഷ്യം കാണാനാവാത്തതിനെ തുടര്‍ന്നാണ് കളി എക്സ്ട്ര ടൈമിലേയ്ക്ക് നീണ്ടത്. അര്‍ജന്റീനയുടെ ഗോളി റൊമേരോ മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്.