കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തതെന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ തീരുമാനം പുന:പരിശോധിക്കുമെന്നും വൈസ് ചാന്‍സലര്‍ എം. അബ്ദുള്‍ സലാം പ്രതികരിച്ചു. എന്നാല്‍ നിരീക്ഷണ ക്യാമറ വെയ്ക്കാനുള്ള തീരുമാനം തന്റേതല്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള വെയ്റ്റേജ് മാര്‍ക്ക് 35 ആയി പുനഃസ്ഥാപിക്കാനും സിന്‍ഡിക്കറ്റ് ശുപാര്‍ശ ചെയ്തു.