പി.ഡി.പി. ചെയര്‍മാനും ബാഗ്ലൂര് സ്ഫോടന കേസിലെ കുറ്റാരോപിതനുമായ അബ്ദുള്‍ നാസര്‍ മദനിക്ക് ഒരു മാസത്തേക്ക് ജാമ്യം ലഭിച്ചു. മദനിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം നല്‍കിയത്. ജാമ്യം അനുവദിക്കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. ബാഗ്ലൂര് സ്ഫോടനക്കേസിന്റെ മുഖ്യ സൂത്രധാരന്‍ മദനിയാണ്. ജാമ്യം ലഭിച്ചാല്‍ മദനി സാക്ഷികളെ സ്വാധീനിക്കും. കേരളത്തിലെ സര്‍ക്കാരിനെ വരെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിയാണ് മദനി, കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് ആണ് ജാമ്യം അനുവദിച്ചത്. കര്‍ണ്ണാടക സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവോ? ന്യൂസ് @ 9 ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഡോ.സെബാസ്റ്റ്യന്‍ പോള്‍, അഡ്വ.ടി.ജി.മോഹന്‍ദാസ്, റജീബ്.