ന്യൂഡല്‍ഹി: കേരളത്തിന് മോദി സര്‍ക്കാരിന്റെ സമ്മാനം ഐ.ഐ.ടി. കേരളത്തിന്റെ പ്രതിനിധി ആയിരുന്ന ശശി തരൂര്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ആയിരുന്നിട്ടും കിട്ടാതിരുന്ന ഐ.ഐ.ടി ആണ് ഇപ്പോള്‍ ലഭിച്ചത്. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പുതിയ ഐ.ഐ.ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്ട് ഐ.ഐ.ടി സ്ഥാപിക്കാനായി 472 ഏക്കര്‍ സ്ഥലം കേരളം ഇതിനോടകം ഏറ്റെടുത്ത് നല്‍കിയിരുന്നു. അതേസമയം ആതുരശുശ്രൂഷ മേഖലയില്‍ പ്രതീക്ഷിച്ചിരുന്ന എയിംസ് ലഭിച്ചില്ല. 19 തുറമുഖങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ വിഴിഞ്ഞത്തിനെ തഴഞ്ഞു. കൊച്ചി ഷിപ്പയാര്ഡിന് 41.1 കോടിയും പോര്‍ട്ട് ട്രസ്റ്റിന് 27.84 കോടി രൂപയും അനുവദിച്ചു. ഫാക്ടിന് 42.66 കോടി രൂപ ലഭിക്കും. സൈ്പസസ് ബോര്‍ഡിന് 94.35 കോടിയും കയര്‍ മേഖലയ്ക്കു 82.35 കോടി രൂപയും കിട്ടും.