ഐഐടി മദ്രാസ് നടത്തുന്ന ശാസ്ത്ര എന്ന പേരിലുള്ള ശാസ്ത്ര സാങ്കേതിക ഉത്സവം ഇക്കൊല്ലം കൂടുതല്‍ സമഗ്രമാവുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തില്‍ രണ്ട് മേഖലകളിലായി ശാസ്ത്ര ജൂനിയര്‍ ക്വിസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 29 ന് കൊച്ചിയിലെ മേഖലാ മത്സരം പൂര്‍ത്തിയായി. കോഴിക്കോട് മേഖല മത്സരം ശനിയാഴ്ച്ച നടക്കും. സംഘാടകരില്‍ ഒരാളായ ഹംദാല് മുഹമ്മദ് റിസ്വാന് ലോഗിനില്‍ അതിഥിയായെത്തുന്നു.