കൊച്ചി: ചിലവന്നൂര്‍ കായല്‍തീരത്ത് ഡി.എല്‍.എഫിന് കെട്ടിട നിര്‍മ്മാണത്തിന് കൊച്ചി കോര്പ്പറേഷന് അനുമതി നല്‍കിയത് താനറിയാതെയാണെന്ന് മുന്‍ മേയര്‍ മേഴ്സി വില്ല്യംസ്. ഇതുസംബന്ധമായ ഒരു ഫയലും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും മേഴ്സി വില്ല്യംസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മേഴ്സി മേയറായിരുന്ന 2007ലാണ് ഡി.എല്‍.എഫിന് ഫ്ളാറ്റുകള്‍ പണിയാന്‍ അനുമതി ലഭിച്ചത്. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഇല്ലാതെയാണ് കൊച്ചി കോര്പ്പറേഷന് ബില്‍ഡിംഗ് പെര്‍മിറ്റ് കൊടുത്തത്. ഠൗണ്‍ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ മേയറുമായി ചര്‍ച്ച ചെയ്ത ശേഷമായിരുന്നു ഇത്തരം പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കേണ്ടിയിരുന്നതെന്നും പ്രൊഫ. മേഴ്സി പറഞ്ഞു.