കോഴിക്കോട്: എന്‍ എസ് എസിന്റെ സമാന്തര സംഘടന പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ഓഫീസ് തുറന്നു. എന്‍ എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മലബാര്‍ തിരുകൊച്ചി നായര്‍സമാജം രൂപം കൊണ്ടത്. എന്‍ എസ് എസിന്റെ മുന്‍ ഭാരവാഹികളും നിലവിലെ അംഗങ്ങളും ചേര്‍ന്നാണ് സമാന്തരസംഘടന രൂപീകരിച്ചത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നയത്തിനെതിരെ സമാന്തരസംഘടന പ്രവര്‍ത്തിക്കുമെന്ന് രക്ഷാധികാരി മഞ്ചേരി ഭാസ്കരന് പിള്ള പറഞ്ഞു. കോടികളുടെ ആസ്ഥിയുള്ള എന്‍ എസ് എസിന്റെ നേതൃത്വം ദുര്‍ബലമായ കൈകളിലാണെന്ന് മലബാര്‍ തിരുകൊച്ചി നായര്‍സമാജം ഭാരവാഹികള്‍ ആരോപിച്ചു.