കൊച്ചി: ചിലവന്നൂരില്‍ ഡി.എല്‍.എഫ്. ഫ്ളാറ്റ് സമുച്ചയം പണിതത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. വനംപരിസ്ഥിതി സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.എല്‍.എഫിനായി ദുരൂഹവും വഴിവിട്ടതുമായ നടപടികളാണ് ഉണ്ടായത്. കയ്യേറ്റം വിദഗ്ധ സമിതി അന്വേഷിക്കണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. പരിസ്ഥിതി സെക്രട്ടറി പി.കെ.മൊഹന്തിയുടെയും തീരദേശ പരിപാലന അതോറിറ്റി ചെയര്മാന് പ്രൊഫ. വി.എന്‍. രാജശേഖരന് പിള്ളയുടെയും നടപടി വഴിവിട്ടതും ദുരൂഹവുമാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2008ല്‍ കൊച്ചി കോര്പ്പറേഷന് നിര്‍മ്മാണ അനുമതി നല്കിയതു മുതല്‍ നിയമലംഘനം തുടങ്ങിയെന്നും റിപ്പോര്‍ട്ടിലുണ്ട്.