സദ്ദാം ഹുസൈനെ വധശിക്ഷയ്ക്കു വിധിച്ച ഖുര്‍ദിഷ് ജഡ്ജിയെ സുന്നി വിമതര്‍ തൂക്കിലേറ്റി. കഴിഞ്ഞ ആഴ്ച പിടിയിലായ ജഡ്ജി റൗഫ് അബ്ദുല്‍ റഹ്മാനെ രണ്ടു ദിവസം മുന്നെ തൂക്കിക്കൊന്നു എന്നാണ് ഐ.എസ്.ഐ.എസ് ന്റെ അവകാശവാദം. സദ്ദാം സര്‍ക്കാരിലെ ഉയര്‍ന്ന സൈനിക ഉദ്യേഗസ്ഥനും ഇപ്പോള്‍ സുന്നി തീവ്രവാദികളുടെ നേതാവുമായ ഇസ്സത്ത് ഇബ്രാഹിം അല്‍ദൗരി തന്റെ ഫേസബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇറാഖ് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിതീകരണം ഇതു വരെ ലഭിച്ചിട്ടില്ല. വിമത മുന്നേറ്റത്തെ സദ്ദാം സഹായിക്കുമോ? ന്യൂസ് @ 9 ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: മാധ്യമ പ്രവര്ത്തകന് ഒ.അബ്ദുള്ള, ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ. മുഹമ്മദ് റിയാസ്, മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍, നയതന്ത്ര വിദഗ്ദന് ടി.പി. ശ്രീനിവാസന്.