കോഴിക്കോട്: പകര്‍ച്ചപനി ചികിത്സയില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ഗുരുതര വീഴ്ച്ച. ഡങ്കി ഉള്‍പ്പെടെയുള്ള രോഗബാധിതരെ ചികിത്സിക്കുന്നത് മറ്റ് രോഗികള്‍ക്കൊപ്പം ഒരുമിച്ച് കിടത്തി. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയുടെ ഏക ആശ്രയമായ കുറ്റിയാടി ആശുപത്രിയുടെ പുരുഷവാര്ഡാണ് ഇങ്ങനെ ഒരുമിച്ച്് ചികിത്സ നടത്തുന്നത്. ആഴ്ചകളോളം ആശുപത്രിയില്‍ കഴിയുന്ന ഇവര്‍ക്കൊപ്പമാണ് മറ്റ് രോഗികളേയും കിടത്തുന്നത്. സുരക്ഷയ്ക്കായി ആകെയുള്ളത് കൊതുക് വല മാത്രം. വല കെട്ടാനുള്ള കമ്പ് പക്ഷേ രോഗി കൊണ്ടു വരണം. പകര്‍ച്ചപ്പനി പിടിപെട്ടവരെ ചികിത്സിക്കാന്‍ പ്രത്യേക വാര്‍ഡ് വേണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ സ്ഥലപരിമിതി കാരണം എല്ലാ രോഗികളേയും ഒരുമിച്ച് കിടത്തുകയാണെന്നാണ് അധികൃതരുടെ വിശദീകരണം. മാത്രമല്ല ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്സും ഇവിടെയില്ല.