കൊച്ചി: സ്വകാര്യ ബസുകളില്‍ അടിയന്തിരമായി വാതിലുകള്‍ ഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം പറഞ്ഞു. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാകളക്ടര്‍ ഇതിനായി ഉടന്‍ തന്നെ ബസ് ഉടമകളുടെ യോഗം വിളിക്കും. ബസ് ഉടമകളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും സാധാരണ വാതിലോ, സ്വയം അടഞ്ഞു തുറക്കുന്ന വാതിലാണോ ഘടിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുക. വാതിലുകള്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ നിന്നും യാത്രക്കാര്‍ വീണു മരിക്കുന്നത് നിത്യ സംഭവമായതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.