കൊച്ചി: തുറന്ന വാതിലൂടെ കഴിഞ്ഞ ആഴ്ചയില്‍ മാത്രം വീണ് മരിച്ചവര്‍ നാലു പേര്. മറ്റു വഴികള്‍ ഇല്ലാത്തതു കൊണ്ടാണ് സ്ത്രീകള്‍ അടക്കം ബസിന്റെ പടിയില്‍ തൂങ്ങി യാത്ര ചെയ്യേണ്ടി വരുന്നത്. അമിത വേഗത കൂടി ആകുമ്പോള്‍ യാത്രക്കാരുടെ കഷ്ടപ്പാട് കൂടുന്നു. സ്വകാര്യ ബസുകളാണ് വാതിലുകള്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്നത്. പലപ്പോഴും യാത്രക്കാര്‍ ബസിന്റെ പടിയില്‍ കാലു വയ്ക്കുമ്പോള്‍ തന്നെ കണ്ടക്ടര്‍ ഡബിള്‍ ബെല്ല് കൊടുത്തു കഴിഞ്ഞിരിക്കും. താഴെ വീഴാത്തതു പലപ്പോഴും ഭാഗ്യം മാത്രം തുണയായതു കൊണ്ടും. ഇതു തടയിടാനായി യന്ത്രവല്‍കൃത ഡോറുകള്‍ വയ്ക്കണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിരുന്നു. ഇതു വരെ നിയമം ആക്കാന്‍ കഴിയാത്തതിനാല്‍ സ്വകാര്യ ബസ് മുതലാളിമാര്‍ ഡോറു പോലും ഇല്ലാതെയാണ് യാത്രക്കാരെ കുത്തിനിറച്ച് നിരത്തില്‍ പായുന്നത്.