മഴയുടെ ആവേശം ഫുട്ബാളിന്റെ ആവേശത്തിനു വഴി മാറുന്ന കാഴ്ചകളാണ് മലപ്പുറം ജില്ലയിലെങ്ങും. ഫുട്ബോളിന് ഒരു പെണ്‍കരുത്തും ജില്ലയിലുണ്ട്. വള്ളിക്കുന്ന് ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ടീം. ഫുട്ബാളിനെ മനസ്സിലേറ്റി സംസ്ഥാന ടീമിലും ദേശീയ ടീമിലും അംഗമായവര്‍. മലപ്പുറം ജില്ലയില്‍നിന്നുള്ള സംസ്ഥാന മന്ത്രി മന്ത്രി മഞ്ഞളാകുഴി അലി ലോകകപ്പ് ഫുട്ബാള്‍ ടീമുകളെ വിശകലനം ചെയ്യുന്നു. ബ്രസീലിന്റെ ആരാധകനായ അലി താന്‍ സെന്റര്‍ ഫോര്‍വേര്‍ഡ് ആയി കളിച്ച വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസുമായി പങ്കുവെക്കുന്നു. ഒപ്പം കേരള പോലീസ് താരവും സന്തോഷ് ട്രോഫി കേരള ക്യാപ്റ്റനും ആയിരുന്ന കുരികേശ് മാത്യു എങ്ങനെ നല്ല കളിക്കാരെ വാര്‍ത്തെടുക്കണമെന്ന് നിര്‍ദേശിക്കുന്നു. സാംബാ സവാരി, മലപ്പുറം, മൂന്നാം ദിനം.