കേരളത്തിന്റെ ഫുട്ബോള്‍ പെരുമ കാത്ത് 2014 ലോകകപ്പ് ഫുട്ബോളിന് സംസ്ഥാനത്തെങ്ങും വന്‍വരവേല്‍പ്പ്. കളി കാണാന്‍ വലിയ സ്ക്രീനും ഗ്യാലറിയും ഒരുക്കി ഓരോ കവലയും ബ്രസീലിനെ അതിശയിപ്പിച്ചു. ബ്രസീന് മേല്‍ ആദ്യം ക്രൊയേഷ്യ ആധിപത്യം നേടിയപ്പോള്‍ ബ്രസീലുകാരെപ്പോലെ കോഴിക്കോട്ടുകാരും നിരാശരായി. നെയ്മര്‍ കളി വീണ്ടെടുത്തപ്പോള്‍ ബ്രസീലിയന്‍ കോച്ചിനെക്കാള്‍ ആശ്വാസമായിരുന്നു കോഴിക്കോട്ടെ ബ്രസീലുകാര്‍ക്ക്. കൊച്ചിയിലെ മേക്കാട്ടെ ബ്രസീല്‍ ഹൗസിലെ വലിയ സ്ക്രീനിന് മുന്നില്‍ മഴയെപ്പോലും അവഗണിച്ചാണ് ആരാധകര്‍ തിങ്ങിനിറഞ്ഞത്. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിച്ച വേദി ബ്രസീല്‍ ആരാധകര്‍ കൈയ്യടക്കി. ഉറക്കമിളച്ചും മഴയെ അവഗണിച്ചു കേരളക്കര ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഏറ്റുവാങ്ങി.