തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസ് രാഷ്ട്രപതി സുപ്രീം കോടതിക്ക് റഫര്‍ ചെയ്യണമെന്ന പ്രമേയം സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കി. പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ കേരളത്തിനും തമിഴ്നാടിനും ഇടയില്‍ കേന്ദ്രസര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഡാമിനു താഴെ ജീവിക്കുന്ന 40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ ജൈവസമ്പത്ത് നശിക്കും. നിലവിലുള്ള വനം-പരിസ്ഥിതി നിയമങ്ങള്‍ പാലിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു വരുത്തണം. ചട്ടം 130 അനുസരിച്ചാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന് ഉപക്ഷേപം ഉന്നയിച്ചത്. മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അംഗം ജസ്റ്റിസ് കെ.ടി.തോമസിനെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചു.