ന്യൂ ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം സി.പി.എം. പോളിറ്റ്ബ്യൂറോയും കേന്ദ്ര നേതൃത്വവും ഏറ്റെടുത്തതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. പാര്‍ട്ടി അടിത്തറ ശക്തമാക്കാന്‍ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും. കേരളത്തില്‍ മികച്ച മുന്നേറ്റത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബംഗാളില്‍ സംഘടനാപരമായ മാറ്റം ഉണ്ടാകുമെന്നും കാരാട്ട് അറിയിച്ചു. കേരളത്തില്‍ വേണ്ടത്രവിജയം നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തമായ നിലപാടാണ് വോട്ടര്‍മാര്‍ സ്വീകരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, കൊല്ലം എന്നീ മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കും. നിരവധി കാരണങ്ങളാണ് ഈ തോല്‍വിക്ക് പിന്നിലുള്ളത്. സംസ്ഥാന കമ്മിറ്റി ഇക്കാര്യങ്ങള്‍ പ്രത്യേകമായി പരിശോധിക്കും, കാരാട്ട് പറഞ്ഞു.