ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷറീഫ് സാരി സമ്മാനമായി നല്കി. നരേന്ദ്ര മോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. നേരത്തെ നവാസ് ഷറീഫിന്റെ മാതാവിന് നരേന്ദ്ര മോദി ഷോള് സമ്മാനമായി നല്‍കിയിരുന്നു. നവാസ് ഷറീഫിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ഷോള് സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് പ്രത്യുപകാരമായി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് സാരി സമ്മാനമായി അയച്ചത്. നവാസ് ഷെറീഫ് ഭംഗിയുള്ള വെളുത്ത സാരി സമ്മാനമായി അയച്ചെന്നും ഇത് വൈകാതെ അമ്മയ്ക്ക് കൈമാറുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. മോദി ഷോള് അയച്ചതില്‍ നവാസ് ഷെറീഫിന്റെ മകള്‍ മറിയം നവാസ് നന്ദി പ്രകടിപ്പിച്ചിരുന്നു.