കോഴിക്കോട്: കോടതിയില്‍ ഹാജരായി മടങ്ങുന്നതിനിടെ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയും കൂടെയുണ്ടായിരുന്ന പോലീസുകാരും മദ്യവുമായി പിടിയിലായി. വീയ്യൂര്‍ ജയിലില്‍ താമസിക്കുകയായിരുന്ന മുഹമ്മദ് ഷാഫിയെ മറ്റൊരു കേസിന്റെ വിചാരണയ്ക്കായാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കോടതിയില്‍ ഹാജറാക്കി മടങ്ങുന്നതിനിടെ മാഹിയില്‍ ഇറങ്ങിയാണ് മദ്യം വാങ്ങിയത്. പോലീസുകാര്‍ മദ്യം വാങ്ങുന്നത് കണ്ട നാട്ടുകാര്‍ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പയ്യോളിയില്‍ വച്ച് ട്രാഫിക്ക് പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. എ.എസ്.ഐ. ഉള്‍പ്പെടെ അഞ്ചു പേരെ സംഭവത്തെ തുടര്‍ന്ന് ഐ.ജി. സസ്പെന്‍ഡ് ചെയ്തു.