എന്താണ് എം.എ.ബേബി പറയുന്ന ധാര്‍മ്മികതയും പിണറായി വിജയന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രായോഗകതയും? സി.പി.എമ്മില്‍ പുതിയ ചേരികളുടെ ഉദയമോ? ലോക്സഭ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ കുണ്ടറയില്‍ പോലും പിന്നില്‍ പോയതു കൊണ്ട് ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് എം.എല്‍.എ സ്ഥാനം രാജി വയ്ക്കണമെന്ന എം.എ. ബേബിയുടെ ആവശ്യം പാര്‍ട്ടി നിരാകരിച്ചു. സി.പി.എമ്മില്‍ രണ്ടു പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ തമ്മില്‍ ധാര്‍മ്മികതയുടെയും പ്രായോഗികതയുടെയും പുതിയ ചേരി തിരിവുകള്‍ ഉണ്ടാകുന്നോ? ന്യൂസ് @ 9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: മാധ്യമ പ്രവര്ത്തകന് ഭാസുരേന്ദ്ര ബാബു, രാഷ്ട്രീയ നിരീക്ഷകരായ അപ്പുകുട്ടന്‍ വള്ളിക്കുന്ന്, അഡ്വ. ജയശങ്കര്‍, സി.പി.ഐ നേതാവ് ആര്. രാമചന്ദ്രന്.