തിരുവനന്തപുരം: എം.എ. ബേബി എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കുണ്ടറയില്‍ ബേബി പിന്നിലായതില്‍ ധാര്‍മ്മികപ്രശ്നം ഉണ്ടെന്ന് പാര്‍ട്ടി കരുതുന്നില്ല. കൂടുതല്‍ സീറ്റുകള്‍ നേടാനാവുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. അഞ്ച് മണ്ഡലങ്ങളിലെ തോല്‍വി സംസ്ഥാന നേതൃത്വം നേരിട്ടു പരിശോധിക്കും. കൊല്ലത്തു താന്‍ നടത്തിയ പരനാറി പ്രയോഗം തിരിച്ചടിയായിട്ടില്ല. എന്‍.കെ. േ്രപമചന്ദ്രന്‍ അര്‍ഹിക്കുന്ന പ്രയോഗമായിരുന്നു അത്. പിണറായി പറഞ്ഞു. അതേസമയം, എം.എല്‍.എ. സ്ഥാനം രാജിവെക്കാന്‍ ആലോചിക്കുന്നത് ധാര്‍മ്മികതയുമായി ബന്ധപ്പെട്ടാണെന്ന് ബേബി പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമചര്ച്ചയ്ക്കില്ലെന്നും ബേബി വ്യക്തമാക്കി.