തൃശൂര്‍: നരേന്ദ്ര മോദി നല്ലതു ചെയ്താല്‍ അനുകൂലിക്കണമെന്ന് ഇന്നസെന്റ്. മോദി സര്‍ക്കാരിനെ വിലയിരുത്താന്‍ ഒരു വര്‍ഷം വേണം. മോദി ഭരണത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാവാന്‍ ഇടയില്ലെന്നും ഇന്നസെന്റ് പറഞ്ഞു. മോദി നല്ല ഭരണമാണ് കാഴ്ച വയ്ക്കുന്നതെങ്കില് കൂടെ നില്ക്കും. നല്ലതല്ലാത്ത കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ അതിനെ എതിര്‍ക്കും. നല്ല കാര്യങ്ങളെ പിന്തുണച്ചാല്‍ മാത്രമേ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായങ്ങള്‍ കിട്ടുള്ളൂ. പിണറായി വിജയന്റെ 'പരനാറി' പ്രയോഗം ചാലക്കുടി മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമായില്ല. അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതായും ഇന്നസെന്റ് പറഞ്ഞു.