ഇന്ത്യയില്‍ നിന്നുള്ള മുളകിന്റെ ഇറക്കുമതി സൗദി അറേബ്യ നിരോധിച്ചു. കൂടിയ അളവില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ മാസം 30 മുതലാണ് നിരോധനം പ്രബല്യത്തില്‍ വരിക. ഇന്ത്യയില്‍ നിന്നുള്ള മാങ്ങയ്ക്കും നാല് പച്ചക്കറികള്‍ക്കും യൂറോപ്യന്‍ യൂണിയന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സൗദി അറേബ്യ മുളകിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇറക്കുമതി ചെയ്ത മുളകുകളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ കീടനാശിനിയുടെ വ്യക്തമായ സാന്നിധ്യം കണ്ടെത്തിയതായി സൗദി കാര്‍ഷിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.