കൊച്ചി: കേരളക്കരയാകെ ക്രിക്കറ്റ് ലഹരി നിറച്ച മലയാള ചലചിത്രം 1983 നൂറാം ദിവസം ആഘോഷിച്ചത് ക്രിക്കറ്റ് വിജയത്തോടെ. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കൊച്ചി പ്രസ് ക്ലബ് ടീമായ ന്യൂസ് സ്ട്രൈക്കേഴ്സിനെതിരെ വിജയിച്ചാണ് 1983 ടീം നൂറാം ദിനം ഗംഭീരമാക്കിയത്. നിവിന്‍ പോളിയും സൈജു കുറുപ്പും പ്രജോദ് കലാഭവനും മറ്റും 1983 ടീമില്‍ അണിനിരന്നു. നിവിന്‍ പോളിയായിരുന്ന ക്യാപ്റ്റന്‍. ആദ്യം ബാറ്റ് ചെയ്ത 1983 ടീം 20 ഓവറില്‍ 145 റണ്‍സെടുത്ത്. പ്രസ് ക്ലബ് ടീമിന് 88 റണ്‍സേ എടുക്കാനായുള്ളൂ. നിവിന്‍ പോളി മാന്‍ ഓഫ് ദ് മാച്ചായി. പക്ഷേ, വിജയാഘോഷങ്ങള്‍ക്കിടയിലും കളിക്കളത്തിനു പുറത്ത് ശ്രദ്ധേയനായത് രണ്ടര വയസുകാരനായ ശ്രീവേദാണ്. മറ്റുള്ളവര്‍ കളി മതിയാക്കിയപ്പോള്‍ ബാറ്റും ബോളും കയ്യിലെടുത്ത ശ്രീവേദ് തനി ക്രിക്കറ്ററായി.