പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരെ 72 എം.എല്‍.എമാര്‍ സമര്പ്പി ച്ച നിവേദനം വ്യാജമായി തയ്യാറാക്കിയതാണെന്ന് സര്ക്കാ ര്‍. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നല്കികയതിന് എതിരെയുള്ള കേസില്‍ രണ്ടാമതും നല്കിുയ സത്യവാങ്മൂലത്തിലാണ് ഇതുള്ളത്. ചെന്നൈ ഗ്രീന്‍ ട്രൈബ്യുണലില്‍ ഇതുസംബന്ധിച്ച് നാളെയും വാദം തുടരും. 2013 ജൂലെ 13ന് 72 എം.എല്‍.എമാരും സാമൂഹികപ്രവര്‍ത്തകരും പ്രധാനമന്ത്രിക്ക് അയച്ച പരാതിയിലെ ഒപ്പാണ് വ്യാജമെന്ന് സര്ക്കാൈര് പറയുന്നത്. പരിസ്ഥിതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയാണ് സത്യവാങ്മൂലം നല്കിനയത്. എന്നാല്‍ സര്ക്കാ ര്‍ കള്ളം പറയുകയാണെന്ന് കവി സുഗതകുമാരിയും ഒപ്പ് വ്യാജമല്ലെന്ന് ടി.എന്‍. പ്രതാപന് എം.എല്‍.എയും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.