ആലപ്പുഴ: രാജവാഴ്ച അവസാനിച്ചിട്ടും അനാവശ്യമായ രാജഭക്തിയാണ് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ കാട്ടുന്നതെന്ന് മുന്‍ ദേവസ്വം മന്ത്രി ജി. സുധാകരന്. ഗുരുവായൂര്‍ ക്ഷേത്രത്തിനു സമാനമായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും അഴിമതിരഹിത ഭരണസമിതിയെ നിയമിക്കണം. ശ്രി പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം രാജാവിനെ എല്പ്പിച്ചുകൊണ്ടുള്ള ഉത്തരവ് കേരള സംസ്ഥാനം രൂപീകൃതമായ കാലത്ത് അസാധുവായതാണ്. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും രാജവാഴ്ച്ച അന്തസായിട്ടാണ് കാണുന്നത്. നിയമസാധുത ഇല്ലാത്ത ഭരണസമിതിയാണ് ക്ഷേത്രത്തില്‍ രാജാവിന്റെ നേതൃത്വത്തില്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.