ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഒരു സ്ത്രീക്ക് യോഗ്യതയില്ലെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു. മോദി ഭരിക്കുന്ന രാജ്യത്ത് ജയലളിതയ്ക്ക് പരമാവധി തമിഴ്നാട് മുഖ്യമന്ത്രിവരെ ആകാം. മോദി മോദിയും സ്ത്രീ സ്ത്രീയുമാണെന്ന പരാമര്‍ശം നടത്തിയ വെങ്കയ്യ നായിഡു ജയലളിതയെ അവഹേളിക്കുന്ന രീതിയില്‍ ആ പരാമര്‍ശത്തെ വ്യാഖ്യാനിക്കുകയും ചെയ്തു. തമിഴ്നാട് ഭരിക്കാന്‍ ഒരു സ്ത്രീ മതിയെന്നും എന്നാല്‍ ഒരു രാജ്യം ഭരിക്കാന്‍ അത് പോരെന്നും വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍ ഗുജറാത്തിലെ വളര്‍ച്ച മിത്ത് മാത്രമാണെന്നും ഇരു സംസ്ഥാനങ്ങളിലെയും വളര്‍ച്ചാ ശതമാനക്കണക്കുകള്‍ പുറത്തു വിട്ടുകൊണ്ട് ജയലളിത തിരിച്ചടിച്ചു. മൊത്തം ആഭ്യന്തര ഉത്പാദന നിരക്കില്‍ തമിഴ്നാട് മുന്നാം സ്ഥാനത്തും ഗുജറാത്ത് അഞ്ചാം സ്ഥാനത്തുമാണെന്നും ജയലളിത പറഞ്ഞു.