മലപ്പുറം: പൊന്നാനിയിലും വയനാട്ടിലും വിജയിക്കുമെങ്കിലും യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. എന്നാല്‍ മലപ്പുറത്ത് ഭൂരിപക്ഷം കുറയാന്‍ ഒരു സാധ്യതയും ഇല്ല. യു.ഡി.എഫ് 12 മുതല്‍ 16 സീറ്റുവരെ നേടും. പൊന്നാനിയില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചിട്ടുണ്ട്. പുതുതായി തിരഞ്ഞെടുപ്പിനെ നേരിടുന്ന എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ കുറച്ചു വോട്ടുകള്‍ പിടിക്കും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വയനാട്ടില്‍ സിപിഎമ്മുകാര്‍ കൂടുതല്‍ വോട്ടുചെയ്തതിനാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയും. എന്നാല്‍ സീറ്റുകള്‍ നേടുന്ന കാര്യത്തില്‍ സിപിഎമ്മിന്റെ കണക്ക് തെറ്റുമെന്നും ആര്യാടന് പറഞ്ഞു.