ന്യു ഡല്‍ഹി: എ.ഐ.എ.ഡി.എം.കെയുമായി ആശയപരമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജയലളിതയുമായി വ്യക്തിപരമായി നല്ല ബന്ധമാണെന്നും മോഡി പറഞ്ഞു. രാഷ്ട്രീയത്തില്‍ ആരോടും അയിത്തമില്ല. എന്‍.ഡി.എയും ബി.ജെ.പിയും മികച്ച വിജയം നേടുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രകടനമായിരിക്കും പൊതുതിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്സിനുണ്ടാവുക. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ തുടര്‍ച്ചയായി മറുപടി നല്‍കിയെന്ന് മോഡി. എന്നാല്‍ സത്യമെന്തെന്ന് കണ്ടെത്താനുള്ള ശ്രമം മാധ്യമ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നില്ലെങ്കില്‍ ഇന്ന് മോഡിയെ ആര് ആറിയുമായിരുന്നു എന്നും മോഡി ചോദിക്കുന്നു.