തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളുടെയും സാരഥികള്‍. സമൂഹത്തിന്റെ മനഃസാക്ഷി ഒപ്പമുള്ളതിനാല്‍ യു.ഡി.എഫിന് ഇക്കുറി സര്‍വ്വകാല വിജയമായിരിക്കും ഉണ്ടാവുകയെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. യു.ഡി.എഫിന് നല്ല വിജയം ലഭിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചു. ഇടതു മുന്നണി തിരഞ്ഞെടുപ്പില്‍ ഗംഭീരവിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. കേരളത്തില്‍നിന്ന് ഒരു സീറ്റുപോലും കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അവകാശപ്പെട്ടു.