ന്യൂ ഡല്‍ഹി: രാജിവച്ചൊഴിഞ്ഞ നാന്‍സി പവലിന് പകരം ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന് രാജീവ് ഷാ ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡറായേക്കും. അമേരിക്കയില്‍ ഉന്നത പദവിയിലിരിക്കുന്ന ഇന്ത്യന്‍ വംശജറില് ഒന്നാമനാണ് ഗുജറാത്തില്‍ വേരുകളുള്ള ഷാ. 1960 കളുടെ അവസാനം ഇന്ത്യയില്‍ നിന്നും അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശികളാണ് മാതാപിതാക്കള്‍. അമേരിക്കയില്‍ ജനിച്ചുവളര്‍ച്ച രാജീവ് ഷാ നിലവില്‍ അമേരിക്കയുടെ അന്താരാഷ്ട്രാ വികസന ഏജന്‍സിയില്‍ ഉന്നത ഉദ്യോഗസ്ഥനാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയേക്കുമെന്ന സൂചനയുള്ളതിനാലാണ് ഗുജറാത്തില്‍ നിന്നുതന്നെയുള്ള രാജീവ് ഷായുടെ സാധ്യത പരിഗണിക്കപ്പെടുന്നത്.