വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് മത്സരിക്കും. വാരാണസിയില്‍ നടത്തിയ റാലിയിലാണ് വന്‍ജനാവലിയെ സാക്ഷിയാക്കി കെജ്രിവാള് പ്രഖ്യാപനം നടത്തിയത്. തോല്ക്കാന് വേണ്ടിയല്ല മത്സരിക്കുന്നതെന്നും മോദിയെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി എവിടെ മത്സരിച്ചാലും എതിര്‍സ്ഥാനാര്‍ഥിയായി താനുണ്ടാകുമെന്ന് കെജ്രിവാള് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആം ആദ്മിയുടെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള ന്യൂ ജനറേഷന് നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു മോഡിയുടെ മടയില്‍ ആം ആദ്മി ഇര പിടിക്കുമോ പങ്കെടുക്കുന്നവര്‍ ബി.ജെ.പി. നേതാവ് എം.എസ്. കുമാര്‍, ആം ആദ്മി പാര്‍ട്ടി നേതാവ് മനോജ് പത്മനാഭന്, മാധ്യമ പ്രവര്ത്തകന് രാജേഷ് രാമചന്ദ്രന്.