ദേശീയപാത വിട്ട് കേരളത്തിന്റെ ഉള്‍നാടുകളിലൂടെ കയറിയിറങ്ങിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നയിച്ച കേരള രക്ഷാ മാര്‍ച്ച് സമാപിച്ചപ്പോള്‍ പിണറായി ഉന്നം വെച്ചത് മാധ്യമങ്ങളെയാണ്. അനുദിനം ജനലക്ഷങ്ങള്‍ പങ്കെടുത്ത കേരള മാര്‍ച്ചിനെ മാധ്യമങ്ങള്‍ തമസ്കരിക്കുകയായിരുന്നു എന്നാക്ഷേപിക്കുമ്പോള്‍ പിണറായി സത്യത്തെ മറച്ചുവെക്കുകയായിരുന്നു. യു.ഡി.എഫിന് ഒരു സീറ്റു പോലും ലഭിക്കില്ലെന്നു പറയാന്‍ മാത്രം ആത്മവിശ്വാസം കേരള മാര്‍ച്ചില്‍ പിണറായി ആര്ജിച്ചുവോ എന്ന ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: കേരളം കണ്ടോ കേരള മാര്‍ച്ച്. പങ്കെടുക്കുന്നവര്‍:രാഷ്ട്രീയ നിരീക്ഷകന് എസ്.ആര്. ശക്തിധരന്, രാഷ്ട്രീയ ചിന്തകന്‍ കെ.സി. ഉമേഷ് ബാബു, സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ്.