ഇടുക്കി സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസി(എം)ല്‍ പുക ഉയരുമ്പോള്‍ ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് തീ ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണ്. പഴയ ജോസഫ് വിഭാഗത്തെ മുന്നണിയിലേക്കു സ്വാഗതം ചെയ്യുകയും എന്തിനാണവര്‍ പോയതെന്ന് അറിയില്ലെന്നു പറയുകയും ചെയ്യുമ്പോള്‍ ചിത്രം വ്യക്തമാവുകയാണ്. വളരുംതോറും പിളരുമെന്ന മാണിയുടെ ആപ്തവാക്യം മാണിയെത്തന്നെ തിരിഞ്ഞുകുത്തുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാനത്ത് മുന്നണിമാറ്റം നടക്കുമോ എന്ന്, ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: വല വിരിച്ച് വൈക്കം വിശ്വന്. പങ്കെടുക്കുന്നവര്‍: കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി എം.ജെ. ജേക്കബ്, കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദന്.