ശാന്തന്‍പാറ: ഇടുക്കി ജില്ലയിലെ ശാന്തന്‍പാറയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഗ്ളോറിയ ഫാം എസ്റ്റേറ്റില്‍ അബുദബി ആസ്ഥാനമായ കമ്പനി ഹെലിപ്പാഡ് നിര്‍മ്മിച്ചു.സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും ഉള്‍പ്പെടുന്ന ഗ്ളോറിയ ഫാമില്‍ നിയമങ്ങള്‍ ലംഘിച്ചാണ് അബുദബി ആസ്ഥാനമായ കമ്പനി ഹെലിപ്പാഡ് നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ലോലമേഖലയായ ഇവിടം ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന മേഖലകൂടിയാണ്. മൂന്നാര്‍ ദൗത്യകാലത്ത് വിവാദങ്ങളില്‍ പെട്ട ഫാമിലാണ് ഇപ്പോള്‍ ഹെലിപാഡ് നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാ താരം കെആര്‍ വിജയയുടെ ഉടമസ്ഥതയില്‍ നിന്നും ജോണ്‍ ജോസഫാണ് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശം വാങ്ങിയിരുന്നത്. എന്നാല്‍ ജോണ്‍ ജോസഫ് ഈ എസ്റ്റേറ്റ് അബുദാബി ആസ്ഥാനമായ അല്മറായ കമ്പനിക്ക് വിറ്റതായാണ് സൂചന.