സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി സരിത എസ്. നായര്‍ ജയില്മോചിതയായതോടെ കേരളം കണ്ട മറ്റൊരു രാഷ്ട്രീയത്തിളപ്പിനു കൂടി രണ്ടാം ഘട്ടമാവുകയാണ്. കേരളം കണ്ട കുപ്രശസ്തയായ വിവാദനായികയുടെ വാക്കുകളിലേക്ക് ഉറ്റുനോക്കിയവര്‍ക്ക് ആദ്യദിനം പക്ഷേ, സരിത നല്‍കിയത് നിരാശയായിരിക്കും. ജനാധിപത്യത്തിക്കുറിച്ചും ജനഹിതത്തെക്കുറിച്ചും സംസാരിക്കുന്ന സരിത മാധ്യമപ്രവര്‍ത്തകര്‍പോലും ഇതുവരെ കാണാത്ത സരിത. സരിതയുടെ ജയില്‍ വിമോചനത്തിന്റെ ഉള്ളുകള്ളികള്‍ തേടുകയാണ് ന്യൂസ്@9, ബിഗ് ഡിബേറ്റ്: ഉമ്മന്‍ ചാണ്ടിയുടെ പവര്‍ കട്ട് ചെയ്യില്ലെന്ന് സരിത. പങ്കെടുക്കുന്നവര്‍: മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണ, ജോസഫ് വാഴയ്ക്കന്, ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്, മാധ്യമ നിരീക്ഷകന് എ. ജയശങ്കര്‍.