തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗര സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച മാലിന്യ നീക്കം രാത്രി വൈകി അവസാനിച്ചു. മുന്‍ വര്‍ഷങ്ങളിലേതുപോലെ റെക്കോര്‍ഡ് വേഗതയിലാണ് നഗരസഭ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. പൊങ്കാല നിവേദിച്ച് ഭക്തര്‍ മടങ്ങിയ ഉടന്‍ തന്നെ നഗരസഭ അധികൃതര്‍ മാലിന്യ നീക്കം ആരംഭിച്ചിരുന്നു. പ്രധാന പാതകളിലെ മാലിന്യ നീക്കം ആദ്യ മണിക്കൂറില്‍ തന്നെ പൂര്‍ത്തിയാക്കി. ലക്ഷക്കണക്കിന് ഭക്തരാണ് തിരുവനന്തപുരം നഗരത്തില്‍ പൊങ്കാല നിവേദിക്കാനായി എത്തിയിരുന്നത്.