പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ബിജെപിക്ക് പിന്നാലെ ഹൈന്ദവ സംഘടനകളും തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് തുടങ്ങി. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള മാര്‍ച്ച് പന്തളത്ത് നിന്നും തുടങ്ങി. അതേസമയം, പന്തളം ക്ഷേത്രത്തിലെത്തിയ ശബരിമല എക്സിക്യൂട്ടിവ് ഓഫീസറെയും സംഘത്തെയും ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.