കൊച്ചി: അഗതികളോട് കരുണയില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍. മാനസിക രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് നടപ്പായില്ല. കൃത്യമായ ചികിത്സ ലഭിക്കേണ്ട നൂറുകണക്കിന് രോഗികള്‍ കഴിയുന്നത് അഗതിമന്ദിരത്തിലെ അടച്ചിട്ട മുറികളിലാണ്. സ്ഥിരം ഡോക്ടര്‍ സംവിധാനം ഏര്‍പ്പെടുത്താത്തത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഗുരുതര മനുഷ്യാവകാശ ലംഘനം കൂടിയാണ്.