മൈക്കിള്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അമേരിക്ക. ഫ്ളോറിഡ തീരത്തെത്തിയ കാറ്റ് മണിക്കൂറില്‍ 250 കിലോ മീറ്റര്‍ വേഗതയിലാണ് വീശുന്നത്. അതേ സമയം ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചു. അമേരിക്കയിലെ ഫ്ളേറിഡ തീരത്തെത്തിയ ചുഴലിക്കാറ്റ് വ്യാപക നാശമാണ് മേഖലയിലുണ്ടാക്കിയത്. അമേരിക്കന്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ മുന്നറിയിപ്പ് പ്രകാരം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകും. ദുരിതം ബാധിച്ച മേഖലകളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങള്‍ തേടി ജനങ്ങളുടെ പാലായനം തുടരുകയാണ്. മണിക്കൂറില്‍ 250 കിലോമീറ്ററായി വേഗം വര്‍ധിച്ച ചുഴലിക്കാറ്റിനെ നശീകരണ ശേഷി കൂടിയ കാറ്റഗറി 4 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.