മീടൂ മൂവ്മെന്റ് സ്ത്രീ പുരുഷ സംവാദത്തിന്റെ വിഷയമല്ല. തെറ്റിനു മീതെ ഉയരേണ്ട ശരിയുടെ ശബ്ദവും നിലപാടുമാണ് അത്,' ബോളിവുഡിന്റെ മീ ടൂ മൂവ്മെന്റിനോട് പ്രതികരിച്ച് ദീപിക പദുക്കോണ്‍. 'എന്നെ സംബന്ധിച്ച് മീടു എന്നത് ജെന്‍ഡര്‍ ഇഷ്യു അല്ല. തെറ്റിനു മുകളിലുള്ള ശരിയുടെ വിജയമാണത്. അതുകൊണ്ട് തന്നെ ആരെങ്കിലും അത്തരത്തിലുള്ള വിവേചനമോ ലൈംഗിക അതിക്രമമോ നേരിട്ടിട്ടുണ്ടെങ്കില്‍ അവരെ നമ്മള് പിന്തുണയ്ക്കേണ്ടതുണ്ട്. ഒരു സ്ത്രീയും പുരുഷനുമായുള്ള ഇഷ്യു എന്ന രീതിയിലോ, ജെന്‍ഡര്‍ നോക്കിയോ അതിനെ കൈകാര്യം ചെയ്യരുത്,' ദീപിക പറയുന്നു. 'ഒരു തരത്തിലുള്ള പീഡനവും അംഗീകരിക്കാവുന്നതല്ല,' തനുശ്രീ ദത്തനാനാ പടേക്കര്‍ വിവാദം എടുത്തുപറയാതെ രണ്‍വീറും തന്റെ നയം വ്യക്തമാക്കി. 'പീഡനം തെറ്റാണ്. ആണെന്നോ പെണ്ണെന്നോ ഇല്ല, ഏതു വ്യക്തി പീഡനത്തിന് ഇരയായാലും അത് തെറ്റാണ്.