വയനാട്: പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ പ്രതീക്ഷയുടെ പുതുനാമ്പുമായി നാമ്പ് പദ്ധതി. തെക്കുംതറയിലെ പ്രത്യാശ കര്‍ഷക കൂട്ടായ്മയും കബനി കമ്യൂണിറ്റി ടൂറിസവും ചേര്‍ന്നാണ് ആറേക്കല് പാടത്ത് കൃഷിയിറക്കിയത്. പരമ്പരാഗത ഞാറുനടല്‍ ഉത്സവമായ കമ്പള നാട്ടി നടത്തിയാണ് പരിപാടിക്കു തുടക്കം കുറിച്ചത്. നൂറോളം സഞ്ചാരികളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചാണ് പദ്ധതിയുടെ ഭാഗമായി ആറേക്കര്‍ പാടത്ത് കൃഷിയിറക്കുന്നത്.