പാരിസില്‍ ജയിലില്‍ നിന്ന് ഹെലികോപ്റ്ററില്‍ രക്ഷപ്പെട്ട കൊടുംകുറ്റവാളി പിടിയില്‍. കഴിഞ്ഞ ജൂലായിലായിരുന്നു റെഡോയിന്‍ ഫെയിദിന്റെ ലോകത്തെ തന്നെ ഞെട്ടിച്ച ജയില്‍ചാട്ടം. ഫ്രാന്‍സ് കണ്ട ഏറ്റവും വലിയ കുറ്റവാളി. ലോകം കണ്ട എറ്റവും വലിയ ജയില്‍ ചാട്ടക്കാരന്. അതാണ് റെഡോയിന്‍ ഫെയിദ്. കഴിഞ്ഞ ജൂലായിലായിരുന്നു ഹോളിവുഡ് സിനിമകളില്‍ പോലും കണ്ടിട്ടില്ലാത്ത ജയില്‍ ചാട്ടം. പാരിസിന്റെ പ്രാന്ത പ്രദേശത്തുള്ള റിയോ ജയിലില്‍ നിന്ന് അതിസാഹസികമായാണ് ഫെയിദ് ജയില്‍ ചാടിയത്. ഫെയിദിന്റെ സംഘാംഗങ്ങള്‍ ജയിലിനുള്ളില്‍ കടന്ന് സെല്ലില്‍ നിന്നും മോചിപ്പിച്ച ശേഷം ഹെലികോപ്റ്ററില്‍ രക്ഷപ്പെടുകയായിരുന്നു. ഫ്രഞ്ച് പോലീസിന്റെ സുരക്ഷാക്രമികരണങ്ങളെ ലോകത്തിനു മുന്നില്‍ ലജ്ജിപ്പിച്ച സംഭവം കൂടിയായിരുന്നു അത്.