മദ്യോല്‍പ്പാദനത്തിനും ബിയര്‍ നിര്‍മാണത്തിനുമുള്ള യൂണിറ്റുകള്‍ അനുവദിച്ചതിലെ അനാവശ്യ ധൃതി വിശദീകരിക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. 1999-ലെ ഉത്തരവ് നിലനില്‍ക്കെ 4 പുതിയ യൂണിറ്റുകള്‍ക്ക് പച്ചക്കൊടി കാണിച്ചത് ന്യായീകരിക്കാന്‍ 2003-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്കിയ അനുമതി ചൂണ്ടിക്കാണിച്ച എല്‍.ഡി.എഫ് ഇന്ന് വീണ്ടും വെട്ടിലായി. 1998-ല്‍ നായനാര്‍ സര്‍ക്കാര്‍ കൊടുത്ത അനുമതി പ്രകാരം ലൈസന്‍സ് നല്‍കുക മാത്രമാണ് ആന്റണി സര്‍ക്കാര്‍ 2003-ല്‍ ചെയ്തത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച 10 ചോദ്യങ്ങള്‍ക്ക് എക്സൈസ് മന്ത്രി മറുപടി നല്‍കുമെന്ന കാത്തിരിപ്പിനിടയില്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു ബ്രൂവറിയില്‍ പയറഞ്ഞാഴിയോ ? എ.എ റഹീം, ജ്യോതികുമാര്‍ ചാമക്കാല, സുനില്‍കുമാര്‍, ഇ.ഷിഹാബുദ്ദീന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.