ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ബിഷപ്പ് ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. നാളെ വീണ്ടും പതിനൊന്ന് മണിക്ക് ഹാജരാകാന്‍ നോട്ടീസ് നല്കി. ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിക്കുന്നുണ്ടെന്നാണ് എസ്.പി പറഞ്ഞത്. ഒന്നാം ഘട്ട ചോദ്യം ചെയ്യലാണ് കഴിഞ്ഞതെന്ന് എസ്.പി പറയുന്നുണ്ട്. എത്ര ഘട്ടമുണ്ടെന്ന് പറയാത്ത സ്ഥിതിക്ക് ആ അനിശ്ചിതത്വത്തിന് അവസാനമില്ലെന്ന് നിരൂപിക്കാം. തുടര്‍ ചോദ്യംചെയ്യലിലും തീരുമാനം വൈകുമോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. കന്യാസ്ത്രീയുടെ വൈദിക സഹോദരന്, ബിനു ചാക്കോ, ഫാദര്‍ ജെ.ജെ.പള്ളത്ത്, അഡ്വ.വി.അജകുമാര്‍ എന്നിവര്‍ സൂപ്പര്‍ പ്രൈംടൈമില് പങ്കുചേരുന്നു.